11:29pm 28 April 2026
NEWS
ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി
28/04/2026  09:04 PM IST
nila
ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി

എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളിൽ നിന്നും യുഎഇ പിന്മാറി. ഒപെക്, ഒപെക് പ്ലസ് എന്നീ കൂട്ടായ്മകളിൽ മെയ് ഒന്നുമുതൽ രാജ്യം അം​ഗമായിരിക്കില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ഒപെക്കിന്റെ സ്ഥാപക അംഗരാജ്യങ്ങളിൽ ഒന്നാണ് യുഎഇ. പശ്ചിമേഷ്യയിൽ ഇറാന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. 

രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങളും ഭാവി വിപണി പ്രവണതകളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് യുഎഇ വിശദീകരിച്ചു. ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി സോഷ്യൽ മീഡിയയിലൂടെയാണ് ഒപെക്കിൽ നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്. വർഷങ്ങളായുള്ള സഹകരണത്തിന് ഒപെക്കിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  യുഎഇയുടെ ഈ നീക്കം സാധാരണ തീരുമാനം മാത്രമല്ല, ദീർഘകാല ഊർജ്ജ നയങ്ങളിൽ മാറ്റം സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ. 

ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.

 2019-ൽ ഖത്തറും ഒപെക്കിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img