09:54pm 05 September 2026
NEWS
സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആറാമത് അക്ഷരപുരസ്കാരം യു. കെ. കുമാരന്.
12/03/2026  03:46 PM IST
ചെറുകര സണ്ണിലൂക്കോസ്
സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആറാമത് അക്ഷരപുരസ്കാരം യു. കെ. കുമാരന്

സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള "അക്ഷരപുരസ്കാരത്തിന് ചെറുകഥാകൃത്തും, നോവലിസ്റ്റുമായ യു. കെ. കുമാരൻ അർഹനായി.

 അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹമായത്. 

ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം,ശനിയാഴ്ച്ച കോട്ടയം നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയം വളപ്പിൽ നടക്കുന്ന ചടങ്ങിൽ സഹകരണം-
തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി  വി. എൻ. വാസവൻ സമ്മാനിക്കു..

 വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടനവധി പുരസ്ക്‌കാരങ്ങൾക്ക് അർഹമായ ഈ നോവൽ 22 പതിപ്പുകൾ പിന്നിട്ടു എന്നത് നോവലിന് മലയാളി വായനാസമൂഹത്തിൽ ലഭിച്ച സ്വീകാര്യതയെയാണ് വെളിവാക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img