
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 എഫ്എംസിജി ബ്രാൻഡായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ ഉദ്ഘാടനം ചെയ്യുന്നു.സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്; ,ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്,എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്; ടൈ ഗ്ലോബൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ഷീനു ജാവർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് കോർപറേഷൻ ചെയർമാൻ സി. ബാലഗോപാൽ; ഡയറക്ടറും, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര, ദാമോദർ അവനൂർ, ജേക്കബ് ജോയ് എന്നിവർ സമീപം
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക - ബിസിനസ്–സ്റ്റാർട്ടപ്പ് സമ്മേളനമായ ടൈകോൺ കേരള 2025 കുമരകം ദി സൂരിയിൽ ആരംഭിച്ചു. “സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്” എന്ന പ്രമേയത്തിലാണ് സംസ്ഥാനത്തെ സംരംഭകരും സ്റ്റാർട്ടപ്പുകളും രാജ്യത്തെ നിരവധി വ്യവസായികളും, മുൻനിര ബിസിനസ്സുകാരും നിക്ഷേപകരെയും മെന്റർമാരും ഒരുമിക്കുന്നത്.കാവിൻ കെയർ ചെയർമാൻ സി.കെ. രംഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംരംഭകയാത്രയിലെ ആകസ്മിക വളർച്ചയല്ല യഥാർത്ഥ വിജയം. തുടർച്ചയായ ചിന്തയുടെയും, ഉൾക്കാഴ്ചയുടെയും അച്ചടക്കമുള്ള പ്രവർത്തനത്തിന്റെയും ഫലമാണതെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസിൽ പ്രവർത്തിക്കുന്ന നിലയിൽ നിന്ന് ബിസിനസ്സിനെ നയിക്കുന്ന നിലയിലേക്ക് മാറുമ്പോഴാണ് സംരംഭങ്ങൾ ഉയരങ്ങൾ താണ്ടുന്നത്, അദ്ദേഹം പറഞ്ഞു.
വിശ്വാസം, ധൈര്യം, പഠന മനോഭാവം എന്നിവയാണ് പ്രാരംഭ വിജയത്തെ നിർണയിക്കുന്നതെന്നും, തങ്ങൾ ഏത് ഘട്ടത്തിലാണ് തടസ്സപ്പെട്ട് നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ബോധപൂർവ്വം മുന്നോട്ട് നീങ്ങണമെന്ന് അദ്ദേഹം സംരഭകരോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുന്നുവെന്ന തെറ്റിദ്ധാരണ കെ.എസ്.ഐ.ഡി.സി ചെയർമാനും മുഖ്യ പ്രഭാഷണകനുമായ സി. ബാലഗോപാൽ തള്ളിപറഞ്ഞു.
2000 മുതൽ ജിഎസ്‌ഡിപി ആറിരട്ടിയായി വളർന്നതും പ്രതിശീർഷ വരുമാനം 1,000 ഡോളറിൽ നിന്ന് 12,000 ഡോളറിലേയ്ക്ക് ഉയർന്നതും വസ്തുതയാണ്. ദാരിദ്ര്യം 0.5 ശതമാനമായി താഴ്ന്ന കേരളം ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഉപഭോക്തൃ വിപണികളിലൊന്നാണ് എന്നതും വിസ്മരിക്കരുത്, അദ്ദേഹം പറഞ്ഞു. സംരംഭകർ നിരാശ മനോഭാവം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആന്തരികമായ ശക്തിയും ഡിജിറ്റൽ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ബാലഗോപാൽ അഭ്യർത്ഥിച്ചു.
അപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടറും ടൈ ഗ്ലോബൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമായ ഷീനു ജാവർ; ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര;സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, മുൻ ടൈ കേരള പ്രസിഡന്റുമാരായ ദാമോദർ അവനൂർ, ജേക്കബ് ജോയ് എന്നിവരും ഉദ്ഘാടന സെഷനിൽ സംസാരിച്ചു
അടുത്ത തലമുറയിലെ സംരംഭകരെ വളർത്തിയെടുക്കുക എന്ന സംഘടനയുടെ കാഴ്ചപ്പാടാണ് ടൈകോൺ കേരള 2025 മുന്നോട്ട് വെക്കുന്നതന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
“സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ബിസിനസ് രീതികൾ പൊളി ച്ചെഴുതുന്ന കാലമാണിത്. ടൈകോൺ വഴി, സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോളതലത്തിൽ അവസരങ്ങൾ ഉപയോഗപ്പെടുത്താനും, ശരിയായ നെറ്റ്‌വർക്കുകൾ കണ്ടെത്തുവാനും ടൈക്കോൺ അവസരമൊരുക്കും ,” അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ടൈകോൺ സുസ്ഥിരതയും വളർച്ചയും മുൻഗണനn നൽകുന്നതാണെന്ന് വൈസ് പ്രസിഡന്റും ടൈകോൺ 2025 ചെയർമാനുമായ ഡോ. ജീമോൻ കോറ പറഞ്ഞു.
അപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടർ ഷീനു ജാവർ, ടൈക്കോൺ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, വൈസ് പ്രസിഡന്റ് ഡോ. ഗീമോൻ കോറ എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.
പ്രമുഖ നിക്ഷേപകരുമായി നവ സംരംഭകരെ ബന്ധിപ്പിക്കുന്ന ടൈ കേരള ക്യാപിറ്റൽ കഫേ ഫൈനലിൽ രണ്ട് സംരംഭങ്ങൾ ശ്രദ്ധ നേടി. പരിസ്ഥിതി സൗഹൃദ മെറ്റേണിറ്റി പാഡുകളും ബേബി വൈപ്പുകളും നിർമിക്കുന്ന ഫെമിക്യൂറ ഹെൽത്ത് ടെക്ക് അഞ്ച് മുതൽ പതിനഞ്ച് വയസ്സുകാരുടെ ശ്രദ്ധയും ഏകാഗ്രതയും ശക്തിപ്പെടുത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ ചെസ് പഠന പ്ലാറ്റ്‌ഫോമായ എയ്റ്റ് ടൈംസ് എയ്റ്റ് (Eight Times Eight) എന്നിവയാണത്.
Photo Courtesy - Google










