
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും.‘സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്’ എന്ന പ്രമേയത്തിൽ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികൾ, മാനേജ്മൻ്റ് വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ ഒത്തുകൂടും. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷനലുകൾ, സാങ്കേതിക, മാനേജ്മൻ്റ് വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്‌വർക്കിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോൺ കേരള 2025 ലക്ഷ്യമിടുന്നുണ്ടെന്ന് ടൈകോൺ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു,
‘ യുപിഐ, ഒഎൻഡിസി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ബിസിനസ്സ് രീതിയിൽ വിപ്ലവമാവുകയാണ്. സംരംഭകർക്ക് ഇപ്പോൾ ലോകത്തെവിടെയും ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും എത്തിച്ചേരാനാകും. അദ്ദേഹം പറഞ്ഞു.
" നിർമ്മിത ബുദ്ധി (AI), കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിർമ്മാണം, മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഈ വർഷത്തെ ടൈക്കോൺ പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്. ടൈ കേരള വൈസ് പ്രസിഡൻ്റും , ടൈകോൺ കേരള 2025
ചെയറുമായ ഡോ. ജീമോൻ കോര പറഞ്ഞു.
ശക്തമായ ടീമുകൾ ഉണ്ടാക്കുക , ഫണ്ടിംഗ് ആകർഷിക്കുക, പുതിയ വിപണികളിൽ എത്തിച്ചേരാനുള്ള വഴികൾ എന്നിവ അടിസ്ഥാനമാക്കിയാണ് സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്," അദ്ദേഹം പറഞ്ഞു.
പ്രതിനിധികളായി രജിസ്ർ ചെയ്യാൻ https://events.tie.org/TiEconKerala2025 അല്ലെങ്കിൽ https://kerala.tie.org , info@tiekerala.org / 70258 88872 എന്നിവ വഴി സാധ്യമാണ്.
രണ്ട് ദിവസത്തെ സമ്മേളനത്തിൽ, മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ,ഫയർസൈഡ് ചാറ്റുകൾ, റൗണ്ട് ടേബിൾ മീറ്റിങ്ങുകൾ, നിക്ഷേപക സെഷനുകൾ, മൈ സ്റ്റോറി, ക്യാപിറ്റൽ കഫേ, സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റ് ഇവന്റ് എന്നിവ ഉൾപ്പെടും.
പിച്ച്ബേയാണ് സംരംഭക സമ്മേളനത്തിന്റെ പ്രധാന ആകർഷണം. വി.കെ. മാത്യൂസ് (ഐബിഎസ് ഗ്രൂപ്പ്സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും), അജു ജേക്കബ് (മാനേജിംഗ് ഡയറക്ടർ, സിന്തൈറ്റ്), നവാസ് എം മീരാൻ (ചെയർമാൻ, സിഇഒ, ഗ്രൂപ്പ് മീരാൻ ), അജിത് മൂപ്പൻ
(ചെയർമാൻ, എം എൻ ഹോൾഡിംഗ്സ്), നസ്നീൻ ജഹാംഗീർ (സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടർ,നെസ്റ്റ് ഡിജിറ്റൽ) എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ജൂറിക്ക് മുന്നിൽ പുതിയ സംരംഭകർക്ക് അവരുടെ നൂതന ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാം.വിദഗ്ദ്ധരുടെ ഫീഡ്‌ബാക്ക് , നിക്ഷേപ സാധ്യതകൾ, മെന്ററിംഗ് അവസരങ്ങൾ എന്നിവയ്ക്ക് ഈ സെഷൻ അവസരം നൽകും.
ഇന്ത്യയിലെ മുൻനിര എഫ്എംസിജി ബ്രാൻഡായ കവിൻ കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ; മുൻ മിസ് ഇന്ത്യ യൂണിവേഴ്സും സിനിമ താരവുമായ ഗുൽ പനാഗ് ; ബ്ലോക്ക്ചെയിൻ സംരംഭ രംഗത്തെ ചാൻസ് റിവറിന്റെ സ്ഥാപകനും സിഇഒയുമായ നിതിൻ ഈപ്പൻ;
ഇന്ത്യയിൽ ജീനോമിക്സ് രംഗത്തെ പ്രധാന പങ്ക് വഹിച്ച മെഡ്ജിനോമിൻ്റെ സ്ഥാപക ചെയർമാനും, സൈജീനോം ലാബ്‌സിൻ്റെ സിഇഒയുമായ സാം സന്തോഷ് എന്നിവർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരാകും.
റീസൈക്കിളിന്റെ സ്ഥാപകനും സിഇഒയുമായ അഭയ് ദേശ്പാണ്ഡെ; ഔട്ട്‌ലയർ മാർക്കറ്റർ അഡ്വൈസറുമായ പ്രവീൺ ശേഖർ ; മാജിക് ടൂർസ് ഓഫ് ഇന്ത്യ സ്ഥാപക ദീപ കൃഷ്ണൻ; അൺലിമിറ്റ്സിൻ്റെ സിഇഒയും സ്ഥാപകനുമായ സജിത് അൻസാർ; ടെസ്സറാക്റ്റ് കൺസൾട്ടിംഗ് സിഇഒ ശങ്കർ കൃഷ്ണൻ; ബന്ധൻ ബാങ്കിന്റെയും റെപ്രോ ഇന്ത്യയുടെയും ബോർഡ് അംഗം ദിവ്യ കൃഷ്ണൻ, ബർഗർ കിംഗ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് സിസിലി തോമസ് തുടങ്ങിയ പ്രമുഖർ പ്രധാന സെഷനുകളിൽ സംസാരിക്കും.
Photo Courtesy - Google








