03:29am 02 September 2026
NEWS
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 05.34 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി.
01/09/2026  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 05.34 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി.

ന്നേദിവസം എറണാകുളം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി സ്പെഷ്യൽ സ്കോട് ഇൻസ്‌പെക്ടർ അരുൺ ഡി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 05.34 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളം കളമശ്ശേരിയിൽ വെള്ളക്കടപ്പറമ്പ് വീട്ടിൽ ഫൈസൽ മകൻ 22 വയസ്സുള്ള ഫഹദ് ഫൈസൽ, എറണാകുളം താലൂക്കിൽ തൃക്കാക്കര വില്ലേജിൽ കറുകപ്ര സ്വദേശിയായ 29 വയസുള്ള മുഹമ്മദ് സൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രാത്രികാലങ്ങളിൽ ബൈക്കിലും കാൽനടയുമായി ലഹരി വസ്തുക്കൾ വിൽക്കുന്ന ഇവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്നും ഫോണുകളും മറ്റ് അനുബന്ധ രേഖകളും എക്സൈസ്  പിടിച്ചെടുത്തു.പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റ് ഓഫീസർ പ്രദീപ്കുമാർ എൻ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ സി.ബി, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിറം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആയ സുസ്മിത എന്നിവരും ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img