
ഇന്നേദിവസം എറണാകുളം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി സ്പെഷ്യൽ സ്കോട് ഇൻസ്‌പെക്ടർ അരുൺ ഡി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 05.34 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളം കളമശ്ശേരിയിൽ വെള്ളക്കടപ്പറമ്പ് വീട്ടിൽ ഫൈസൽ മകൻ 22 വയസ്സുള്ള ഫഹദ് ഫൈസൽ, എറണാകുളം താലൂക്കിൽ തൃക്കാക്കര വില്ലേജിൽ കറുകപ്ര സ്വദേശിയായ 29 വയസുള്ള മുഹമ്മദ് സൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രാത്രികാലങ്ങളിൽ ബൈക്കിലും കാൽനടയുമായി ലഹരി വസ്തുക്കൾ വിൽക്കുന്ന ഇവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്നും ഫോണുകളും മറ്റ് അനുബന്ധ രേഖകളും എക്സൈസ് പിടിച്ചെടുത്തു.പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റ് ഓഫീസർ പ്രദീപ്കുമാർ എൻ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ സി.ബി, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിറം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആയ സുസ്മിത എന്നിവരും ഉണ്ടായിരുന്നു.
Photo Courtesy - Google






