01:09am 11 November 2026
NEWS
കൊച്ചിയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
27/08/2025  04:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊച്ചി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 1.096 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ആലപ്പുഴ അരൂക്കുറ്റി നടുവത്ത് നഗര്‍ വഞ്ചിപുരക്കല്‍ ഹൗസില്‍ നിഥിന്‍ അമ്പാടി (28), അരൂക്കുറ്റി നന്ദനത്ത് പറമ്പ് ഹൗസില്‍ നാസിഫ് എന്‍ (30) എന്നിവരാണ് പിടിയിലായത്. 

വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ എ സി പി കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും പാലാരിവട്ടം പൊലീസും ചേര്‍ന്നാണ് വെണ്ണല പുതിയറോഡ് ഭാഗത്ത് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തി കഞ്ചാവുമായി ഇരുവരേയും പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img