NEWS
കലാശകൊട്ടുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മർദ്ദനമേറ്റു
08/12/2025 12:00 PM IST
nila

വെൺമണി: കലാശകൊട്ടുമായി ബന്ധ
പ്പെട്ട് രണ്ട് യൂത്ത്
കോൺഗ്രസ് ഭാരവാഹികൾക്ക്
മർദ്ദനമേറ്റു.
പുന്തലയിൽ വെച്ചായിരുന്നു
ആക്രമണം.
യൂത്ത് കോൺഗ്രസ് വെണ്മണി മണ്ഡലം വൈസ് പ്രസിഡണ്ടും
എട്ടാം വാർഡ് സ്ഥാനാർത്ഥി ഫൗസി ഫസലിന്റ സഹോദരനുമായ
അലിഫ് ,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ മുഹസ്സ്
എന്നിവർക്കാണ് മർദ്ദനമേ
റ്റത്.
ഡിവൈഎഫ്ഐ ക്കാരായ
ആറോളം പേർ മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന്
യൂത്ത് കോൺഗ്രസ് നേ
താക്കൾ ആരോപിച്ചു.
ഇരുവരേയും പുന്തലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെൺമണി
പോലീസ് സ്ഥലത്തെത്തി
കേസെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











