12:55pm 22 September 2026
NEWS
തിരുവനന്തപുരത്തെ രഹ്നയും ജയസൂര്യയും സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ
07/11/2025  06:44 AM IST
nila
തിരുവനന്തപുരത്തെ രഹ്നയും ജയസൂര്യയും സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ

തിരുവനന്തപുരം: ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് രഹ്നയും ജയസൂര്യയും 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.  

പൊല്യൂഷൻ കൺട്രോൾ ബോർഡിലോ തതുല്യമായ മറ്റു സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്നായിരുന്നു യുവതികളുടെ വാ​ഗ്ദാനം.  25 ലക്ഷം രൂപയോളമാണ് ഇരുവരും ചേർന്ന് പരാതിക്കാരിയിൽ നിന്നും വാങ്ങിയത്.

ജോലി കിട്ടാതായപ്പോൾ യുകെയിൽ ജോലിക്കായി വിസ നൽകാം എന്ന് പറഞ്ഞും ഇവർ യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയയായ ആളാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡിങ് നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img