11:31am 21 October 2026
NEWS
എംഡിഎംഎയുമായി രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ
28/02/2025  08:29 AM IST
nila
 എംഡിഎംഎയുമായി രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎയുമായി രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി. സനൽകുമാർ(45) എന്നിവരാണ് പിടിയിലായത്. 31.70 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർമാരാണ് ഇരുവരും. 

ബെംഗളൂരുവിൽനിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് വാങ്ങി കോഴിക്കോട്ടെ ഇടപാടുകാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇവരുടെ രീതി. ഒട്ടേറെത്തവണ ഇവർ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ എസ്.ഐ. നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img