12:42am 10 November 2026
NEWS
കേരളത്തിലും തമിഴ്നാട്ടിലും ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ മാല മോഷ്ടിച്ചു വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട്‌ പേർ പിടിയിൽ
10/06/2025  07:52 PM IST
സണ്ണി ലുക്കോസ്
കേരളത്തിലും തമിഴ്നാട്ടിലും ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ മാല മോഷ്ടിച്ചു വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട്‌ പേർ പിടിയിൽ

തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മാല മോഷണം നടത്തിവന്നിരുന്ന  തിരുനെൽവേലി സ്വദേശികളായ നാഗവല്ലി, വല്ലി എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ബസ്സിൽ വച്ചുണ്ടായ മാല മോഷണവുമായി ബന്ധപ്പെട്ട് രാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. 

ഇവരെ മോഷണത്തിൽ സഹായിക്കുകയും മോഷണം മുതലുകൾ വിൽക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ഇവരുടെ ഭർത്താക്കന്മാരായ ജയറാം , തങ്ക പാണ്ടി എന്നിവയെയും രാമപുരം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. ഇവർ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിലെ പ്രതികളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img