NEWS
പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
31/03/2026 06:44 AM IST
nila

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. പൊന്നാറി എം.എ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്‌ലം (19), പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകനുമായ അൻസിഫ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ദേശീയ പാതയിലെ സർവീസ് റോഡിലായിരുന്നു അപകടം. പൊന്നാനി ബർളി കുളത്തിന് അടുത്തുള്ള ദേശീയപാതയിലെ സർവീസ് റോഡിൽ വച്ച് എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










