04:54am 13 November 2026
NEWS
സുഖോയ് വിമാനാപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു
06/03/2026  10:04 AM IST
nila
 സുഖോയ് വിമാനാപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സുഖോയ് -30 എംകെ 1 യുദ്ധവിമാനത്തിന്റെ പൈലറ്റുകളായ സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42ഓടെയാണ് വിമാനവുമായി റഡാർ ബന്ധം അവസാനമായി ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

അപകടസ്ഥലത്ത് നിന്ന് നേരത്തെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. അത് പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു.

 അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. തുടർന്ന് കുറച്ച് സമയത്തിനകം വിമാനവുമായി റഡാർ ബന്ധം നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img