01:29am 08 November 2026
NEWS
ലഹരിക്കേസിൽ തുമ്പിപ്പെണ്ണിനും അമീർ ഹുസൈലിനും പത്തുവർഷം തടവുശിക്ഷ

26/03/2025  05:03 PM IST
nila
ലഹരിക്കേസിൽ തുമ്പിപ്പെണ്ണിനും അമീർ ഹുസൈലിനും പത്തുവർഷം തടവുശിക്ഷ

ലഹരിക്കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർക്ക് പത്തു വർഷം തടവുശിക്ഷ. കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയിൽ ’തുമ്പിപ്പെണ്ണ്’ എന്നായിരുന്നു സൂസിമോൾ അറിയപ്പെട്ടിരുന്നത്.
 
 2023 ഒക്ടോബറിലാണ് ഇവരുൾപ്പെടുന്ന നാലം​ഗ സംഘത്തെ എംഡിഎംഎയുമായി പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെ വെറുതെ വിട്ടു. കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് കാറിൽ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോൾ ഉൾപ്പടെയുള്ളവരെ പിടികൂടിയത്. ഹിമാചൽ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ല​ഹരി എത്തിച്ചുനൽകിയിരുന്നത്.

വിമാനത്തിൽ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഹിമാചൽ സംഘം വാട്‌സാപ്പിൽ നൽകുന്ന അടയാളം പിന്തുടർന്ന് കൊച്ചിയിലുള്ളവർ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാർക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img