NEWS
എംഡിഎംഎയും മാരകായുധങ്ങളുമായി യുവതിയും യുവാവും പിടിയിൽ
03/06/2025 02:43 PM IST
nila

എംഡിഎംഎയും മാരകായുധങ്ങളുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ ചാലോടാണ് സംഭവം. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരാണ് അറസ്റ്റിലായത്. . ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാടക ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധന നടത്തിയത്. ക്വാട്ടേഴ്സിൽ പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്തെത്തിയത്. തുടർന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിൻറെ കയ്യിൽ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











