05:43pm 09 May 2026
NEWS
എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം.
08/05/2026  06:52 PM IST
സണ്ണി ലുക്കോസ്
എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം.

ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. 

എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. എരുമേലി ച രളയ്ക്ക് സമീപം മുണ്ടക്കയം എരുമേലി റോഡിലേയ്ക്ക് ഇട റോഡിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച ശേഷം മറിഞ്ഞാണ് അപകടമുണ്ടായത്.അപകടത്തിൽ പരുക്കേറ്റ സുരേഷ് എരുമേലിയിലെ ആശുപത്രിയിൽ വച്ചും, റഹ്മത്തുള്ള ഇരുപത്തിയാറാം മൈലിലെ  മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു.ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.

എരുമേലി ചരളയ്ക്ക് സമീപം മുണ്ടക്കയം എരുമേലി റോഡിലേയ്ക്ക് ഇട റോഡിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച ശേഷം മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ സുരേഷ് എരുമേലിയിലെ ആശുപത്രിയിൽ വച്ചും, റഹ്മത്തുള്ള ഇരുപത്തിയാറാം മൈലിലെ  മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു.ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img