12:44pm 25 April 2026
NEWS
കളമശ്ശേരിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ.
25/04/2026  11:04 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ.

കളമശ്ശേരി വട്ടേക്കുന്നം ലോഡ്ജിൽ  നിന്നും 6.79 gm  MDMA യും 56.98 gm കഞ്ചാവും.  DANSAF പിടികൂടി. 1. സിയാദ് 42 , കളരിക്കപറമ്പ്,  റെയിൽവേ സ്റ്റേഷൻ റോഡ്,  ഇടപ്പള്ളി, എറണാകുളം . 2. ആദിൽ അൻസാർ 24 , ഫിതാൻ വില്ല, ചിതര, കൊല്ലം. എന്നിവരെയാണ് മയക്കുമരുന്നുമായി പിടികൂടിയത് . കഴിഞ്ഞദിവസം തൃക്കാക്കരയിൽ MDMA യുമായി പിടികൂടിയ കെവിൻ ബി മാത്യു ആണ് പ്രതികൾക്ക് MDMA നൽകിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img