10:38am 22 September 2026
NEWS
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് ​ഗർഭിണിയുൾപ്പെടെ രണ്ടുപേർ മരിച്ചു
25/06/2025  10:29 AM IST
nila
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് ​ഗർഭിണിയുൾപ്പെടെ രണ്ടുപേർ മരിച്ചു

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ അപകടത്തിൽപെട്ട് ​ഗർഭിണിയുൾപ്പെടെ രണ്ടു പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപികയുടെ മാതാവിനും കാർ ഡ്രൈവർക്കും ​ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.  ഏഴുമാസം ​ഗർഭിണിയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

വളകാപ്പു ചടങ്ങിനു ശേഷം ദീപികയെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം. മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച കാറിന്റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img