05:11pm 29 April 2026
NEWS
വിമാനത്തിൽ തമ്മിലടിച്ച സ്ത്രീകളെ ഇറക്കിവിട്ടു
15/07/2025  10:37 AM IST
nila
വിമാനത്തിൽ തമ്മിലടിച്ച സ്ത്രീകളെ ഇറക്കിവിട്ടു

വിമാനത്തിനുള്ളിൽ തമ്മിലടിച്ച സ്ത്രീകളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഡൽഹി വിമാനത്താവളത്തിൽ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പറക്കാനൊരുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് രണ്ടു സ്ത്രീകൾ തമ്മിലടിക്കുകയും കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തത്. 

തിങ്കളാഴ്ച്ച ഉച്ചക്ക് 12.30ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിനുള്ളിലാണ് സ്ത്രീകൾ സംഘർഷത്തിലേർപ്പെട്ടത്. വിമാനം ടേക്ക് ഓഫീനായി തയ്യാറെടുക്കുമ്പോഴും ഇവർ പരസ്പരം വഴക്കടിക്കുകയായിരുന്നു. പറന്നുയരാനായി വിമാനം നീങ്ങിത്തുടങ്ങിയെങ്കിലും സ്വന്തം സീറ്റിലിരിക്കാൻ യുവതികൾ തയ്യാറായില്ല. വിമാനം ടേക്ക് ഓഫീനൊരുങ്ങുകയാണെന്നും സീറ്റുകളിൽ ഇരിക്കണമെന്നും രണ്ടു സ്ത്രീകളോടും  സഹയാത്രികരും കാബിൻ ക്രൂവും പറഞ്ഞിട്ടും അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് അനൗൺസ്‌മെന്റ് നടത്തി. എന്നിട്ടും അടങ്ങാത്തതിനെ തുടർന്ന് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസിക്ക് ഇവരെ കൈമാറുകയും ചെയ്തു. 

സംഭവത്തെ തുടർന്ന് ഏഴ് മണിക്കൂറോളമാണ് വിമാനം വൈകിയത്. ഉച്ചയ്ക്ക് 12.30-ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 7.21-നാണ് യാത്രതിരിച്ചത്. മറ്റു യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img