11:19am 11 November 2026
NEWS
കൊച്ചിയിലെ 'സഖി'യിൽ കരുതൽ തടങ്കലിലായിരുന്ന യുവതികൾ രക്ഷപെട്ടു
27/09/2025  09:47 AM IST
nila
കൊച്ചിയിലെ സഖിയിൽ കരുതൽ തടങ്കലിലായിരുന്ന യുവതികൾ രക്ഷപെട്ടു

കൊച്ചിയിൽ പൊലീസ് കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് രക്ഷപെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരും സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടത്. 

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനെ തുടർന്നായിരുന്നു ഇവരെ പൊലീസ് പിടികൂടിയത്. തുടർന്ന് കാക്കനാട് കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ 'സഖി' കരുതൽ കേന്ദ്രത്തിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. 

മാർച്ച് 20-ന് വിസ കാലാവധി കഴിഞ്ഞ യുവതികൾ വ്യജരേഖ ചമച്ച് പോണേക്കരയിലെ ഹോട്ടലിൽ താമസിക്കവേ ചേരാനല്ലൂർ പൊലീസ് പിടികൂടിയാണു കേസെടുത്തത്. കോടതി നിർദേശത്തെ തുടർന്നാണ് സഖി കേന്ദ്രത്തിൽ പാർപ്പിച്ചത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img