NEWS
രണ്ടു മാസത്തെ ക്ഷേമപെൻഷൻ 21 മുതൽ
19/05/2025 12:38 PM IST
ചെറുകര സണ്ണിലൂക്കോസ്

കുടിശ്ശികയുള്ള ഒരു ഗഡു ഉൾപ്പെടെ രണ്ടു ഗഡു ക്ഷേമപെൻഷൻ ഒരുമിച്ച് ഈ മാസം 21 മുതൽ വിതരണംചെയ്യും. 50 ലക്ഷം പേർക്ക് 3200 രൂപവീതം ലഭിക്കും. ഇതിനായി 1850 കോടിരൂപ വേണം. ഇത് അനുവദിക്കാൻ ഉത്തരവായി.
ഇപ്പോൾ എല്ലാ മാസവും പെൻഷൻ വിതരണംചെയ്യുന്നുണ്ട്. നേരത്തേയുള്ള കുടിശ്ശികയിൽ ഒരുമാസത്തേതാണ് മേയ് മാസത്തെ പെൻഷനോടൊപ്പം നൽകുന്നത്. കുടിശ്ശിക വന്നതിൽ ഇനി രണ്ടുമാസത്തേതു കൂടി നൽകാനുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











