01:31pm 18 May 2026
NEWS
യുഡിഎഫിന്റെ മന്ത്രിമാരെങ്കിലും ഇടത് മൂല്യം വിടാതെ സിപി ജോണും ഷിബു ബേബി ജോണും
18/05/2026  12:08 PM IST
nila
യുഡിഎഫിന്റെ മന്ത്രിമാരെങ്കിലും ഇടത് മൂല്യം വിടാതെ സിപി ജോണും ഷിബു ബേബി ജോണും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രദ്ധേയമായത് രണ്ട് മന്ത്രിമാരുടെ വ്യത്യസ്ത നിലപാട്. ആർഎസ്‍പിയുടെ ഷിബു ബേബിജോണും സിഎംപിയുടെ സി പി ജോണും ‘സഗൗരവം’ എന്ന പദം ഉപയോഗിച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാർ എല്ലാവരും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മലയാളഭാഷയിൽ ‘സഗൗരവം’ എന്നതിന് “ഗൗരവത്തോടുകൂടി” എന്ന അർത്ഥമാണുള്ളത്. മതനിരപേക്ഷ നിലപാടിന്റെ ഭാഗമായാണ് ചില രാഷ്ട്രീയ നേതാക്കൾ ഈ രീതി പിന്തുടരുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും സമാനമായ ദൃശ്യമാണ് ഉണ്ടായിരുന്നത്. അന്ന് ആറ് മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, മറ്റുള്ളവർ ‘സഗൗരവം’ എന്ന പദം ഉപയോഗിച്ചായിരുന്നു അധികാരമേറ്റത്.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img