12:03pm 13 November 2026
NEWS
പ്രതിവർഷം രണ്ട് മില്യൻ കിലോവാട്ട് ഊർജ്ജവും 160000ഡോളറും ലാഭം: മികച്ച കാര്യക്ഷമതയ്ക്കായി മാൻ ഹാമ്മലുമായി കൈകോർത്ത് എൽജിയുടെ കംപ്രസ്റ്റ് എയർ സിസ്റ്റം
15/04/2025  04:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രതിവർഷം രണ്ട് മില്യൻ കിലോവാട്ട് ഊർജ്ജവും 160000ഡോളറും ലാഭം: മികച്ച കാര്യക്ഷമതയ്ക്കായി മാൻ ഹാമ്മലുമായി കൈകോർത്ത് എൽജിയുടെ കംപ്രസ്റ്റ് എയർ സിസ്റ്റം

കൊച്ചി , ഏപ്രിൽ 15, 2025: ഫിൽട്രേഷൻ മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ എൽജി എക്യുപ്പ്മെൻ്റ്സ് ലിമിറ്റഡിന്റെ യുഎസിലെ അനുബന്ധ സ്ഥാപനമായ പാറ്റൺസ് ഇൻ കോർപ്പറേറ്റഡുമായി സഹകരിച്ച് മാൻ ഹാമ്മൽ കമ്പനിയുടെ കംപ്രസ്സഡ് എയർ സിസ്റ്റം നവീകരിച്ചു. എൽജിയുടെ മികച്ച എയർ കംപ്രസ്സറുകളും ഡ്രൈയറുകളും അടങ്ങുന്ന ഈ പുത്തൻ സംവിധാനം വലിയ ലാഭങ്ങൾ നേടാനും ഒപ്പം മികച്ച ഉത്പാദനക്ഷമതയും ഉൽപന്ന ഗുണനിലവാരവും ഉറപ്പു നൽകുന്നുണ്ട്.

ഓട്ടോമോട്ടീവ്, കൃഷി, കൺസ്ട്രക്ഷൻ, ഡേറ്റ സെന്ററുകൾ, ഊർജ്ജം, ഭക്ഷണപാനീയങ്ങൾ തുടങ്ങി നിരവധി വ്യവസായ മേഖലകൾക്ക് സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് മാൻ ഹമ്മൽ. കമ്പനിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതലും കംപ്രസ്സ് എയറും ശുദ്ധജലവുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തകരാറിലായതോ മറ്റോ ആയ എയർ കംപ്രഷൻ സിസ്റ്റം ഉപയോഗിക്കേണ്ടിവരുമ്പോൾ  ഒരു ദിവസം തന്നെ 20 ലധികം പ്രശ്നങ്ങൾ ഉണ്ടാവാം. മാത്രമല്ല ഏകദേശം 30 ഗാലണിലധികം മലിനമായ ജലമാണ് ഒരു മണിക്കൂറിൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ എയർ കംപ്രഷൻ സിസ്റ്റം പ്രവർത്തിക്കുന്ന കമ്പനിയിൽ, നിരവധി പ്രശ്നങ്ങൾ കൊണ്ട് പ്രതിവർഷം 16000ഡോളറിന്റെ നഷ്ടമാണ്  ഉണ്ടാവുന്നത്. ഇത് മാൻ ഹമ്മൽ നൽകുന്ന സേവനങ്ങളിൽ കാലതാമസം വരാനും ഒപ്പം പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനും കമ്പനിയുടെ പ്രവർത്തനത്തെ തന്നെ കാര്യമായി ബാധിക്കാനും കാരണമാകുന്നു.

ഒരു എയർ സിസ്റ്റം പരാജയപ്പെടുമ്പോൾ ഉത്പാദനം തടസ്സപ്പെടുക മാത്രമല്ല അതിൻറെ വിതരണ ശൃംഖലയിൽ ഉടനീളം മാറ്റങ്ങൾ ഉണ്ടാക്കുകയും ഉൽപ്പന്ന കയറ്റുമതി വൈകിപ്പിക്കുകയും ഒപ്പം അറ്റകുറ്റപ്പണി ചിലവുകൾ വർദ്ധിച്ച് കമ്പനിയുടെ പ്രവർത്തനങ്ങളെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്ന് മാൻ ഹാമലിൻ്റെ  മാനുഫാക്ചറിംഗ് എൻജിനീയറിങ് സീനിയർ മാനേജർ സ്റ്റീവൻ ഒവൻസ് അഭിപ്രായപ്പെട്ടു.

എൽജി എയർ കംപ്രസ്സറുകളും ഡ്രൈയറുകളുംഉപയോഗിച്ച സിസ്റ്റം മാറ്റി സ്ഥാപിക്കാനാണ് പാറ്റൻസുമായി മാൻ ഹാമ്മൽ പങ്കാളികളായത്. ഏകദേശം 12 ആഴ്ചകൾ എടുത്താണ് കമ്പനിയുടെ നിർമ്മാണ പ്ലാന്റിനു വേണ്ടി പാറ്റൺസ് പുതിയ സിസ്റ്റം രൂപകൽപ്പന ചെയ്തത്.ഈ കാലയളവിൽ പാറ്റൺസ്, കമ്പനിക്ക് വാടക കംപ്രസ്സറുകൾ നൽകുകയും അതുവഴി 50000 ഡോളർ ലാഭമുണ്ടാക്കാനും സാധിച്ചു. രണ്ട് വേരിയബിൾ ഫ്രീക്വൻസി ഡ്രൈവും (VFD )3 നിശ്ചിത വേഗത്തിലുള്ളതുമായ കംപ്രസ്സറുകൾ അടക്കം 5 എൽജി 160 റോട്ടറി എയർ കംപ്രസ്സറുകളാണ് ഇതിനായി കമ്പനി തിരഞ്ഞെടുത്തത്. ഇതിൽ ഈർപ്പം നീക്കം ചെയ്യുന്നതിനും ഉപകരണങ്ങളുടെ കേടുപാടുകൾ കുറയ്ക്കുന്നതിനും മറ്റുമാണ് 3 എൽജി AR- 2350ഹൈ പെർഫോമൻസ് എയർ ഡ്രൈവേഴ്സ് ഉപയോഗിക്കുന്നത്. ഒപ്പം കംപ്രസ്സറിന്റെ പ്രവർത്തനം ഓട്ടോമേറ്റ് ചെയ്യുന്നതിനും ഊർജ്ജ വിനിയോഗം ത്വരിതപ്പെടുത്താനും ഒരു എയർമാറ്റിക്സ് സ്മാർട്ട് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുകയും ചെയ്തു.കൂടാതെ ഈർപ്പത്തിന്റെ അളവ് സാധാരണ നിലയിലാക്കാനായിഎയർമേറ്റ് എയർ റിസർവർ വെറ്റ് , ഡ്രൈ  ടാങ്കുകൾ കൂടി ഇതിൻറെ ഭാഗമാക്കി. ഉടൻ തന്നെ അത് ഫലം കണ്ടു.

ഞങ്ങൾക്ക് ഒരു പുതിയ പ്ലാന്റ് കിട്ടിയത് പോലെയായിരുന്നു അത് എന്നാണ് കമ്പനിയുടെ സീനിയർ മാനേജർ സ്റ്റീവൻ അഭിപ്രായപ്പെട്ടത്. അപ് ട്രേഡിനു മുൻപ് വായുവിന്റെ മർദ്ദം കുറയ്ക്കാനും ഈർപ്പം, മലിനീകരണം എന്നിവയോട് വലിയ പ്രതിസന്ധി നേരിട്ടിരുന്ന അവസ്ഥയിൽ അറ്റകുറ്റപ്പണികൾക്കായി ഒരുപാട് സമയം ചെലവാക്കേണ്ടി വരികയും അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കേണ്ടി വരികയും ചെയ്തിരുന്നു.പക്ഷേ പുതിയ സംവിധാനം പ്രവർത്തനമാരംഭിച്ചപ്പോൾ ഒരു സ്വിച്ചിടുന്നതുപോലെ എല്ലാം വളരെ എളുപ്പമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി നിർമ്മിക്കപ്പെട്ട എയർ കംപ്രഷൻ സിസ്റ്റം മാൻ ഹമ്മലിന്റെ ഗുണനിലവാരം തന്നെ മെച്ചപ്പെടുത്തി. അതിനു മുൻപ് മണിക്കൂറിൽ ഏകദേശം 30 ഗാലണിനു മുകളിൽ വരെ വെള്ളം എയർ സിസ്റ്റത്തിലേക്ക് കയറുകയും സീലുകൾ, സിലിണ്ടറുകൾ, നുമാറ്റിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മാത്രമല്ല കമ്പനിയിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടതു കൊണ്ടുതന്നെ അവ പുനർനിർമിക്കുകയോ സ്ക്രാപ്പ് ചെയ്യേണ്ടി വരികയോ ചെയ്തു.

മോശം സംവിധാനങ്ങളും നിരവധി ഗുണനിലവാര പരാതികളും എല്ലാം ഞങ്ങൾക്കുണ്ടായിരുന്നു. കൂടാതെ ഞങ്ങൾക്കാവശ്യമായ നിലവാരത്തിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങളെ എത്തിക്കാനും സാധിച്ചിരുന്നില്ല.കമ്പനി നവീകരിച്ചതിനു ശേഷം കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ആ പ്രശ്നങ്ങളെ ഇല്ലാതാക്കി എന്ന് മാൻ ഹമ്മൽ സീനിയർ മാനേജർ സ്റ്റീവൻസ് അഭിപ്രായപ്പെട്ടു.

ഉൽപാദനക്ഷമതയും ഉൽപന്ന ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്ത് ഉത്പാദനം വർധിപ്പിക്കാനും ബാക്ക്ലോഗ് നീക്കാനും കമ്പനിക്ക് കഴിഞ്ഞു.കോവിഡ് 19ന് ശേഷം ഏകദേശം ആറു മില്യൺ യൂണിറ്റ് ബാക്ക്ലോഗുകളാണ് മാൻ ഹമ്മലിന് ബാക്കിയുണ്ടായിരുന്നത്. പക്ഷേ എയർ കംപ്രഷൻ സിസ്റ്റം നവീകരിച്ചതിനു ശേഷം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചു.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ സ്ഥാപനങ്ങൾക്ക് ശുദ്ധീകരണ ഉൽപ്പന്നങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും അവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഓട്ടോമോട്ടീവ്, വ്യാവസായിക, ഊർജ്ജ മേഖലകളെ വളരെ കാര്യമായിത്തന്നെ ബാധിക്കുമെന്ന് സ്റ്റീവൻ കൂട്ടിച്ചേർത്തു.

കൂടാതെ ഡ്യൂക്ക് എനർജി വാഗ്ദാനം ചെയ്യുന്ന ഒരു റിബേറ്റ് പ്രോഗ്രാം പ്രയോജനപ്പെടുത്താനും പാറ്റൺസ് മാൻ ഹമലിനെ സഹായിച്ചു. നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം 30,000 ഡോളറാണ് മാൻ ഹമ്മലിന് ഡ്യൂക്ക് എനർജിയിൽ നിന്ന് റിബേറ്റ് ലഭിച്ചത്.

ഞങ്ങൾ എളുപ്പവഴി സ്വീകരിച്ച് ഫ്ലാറ്റ് റിബേറ്റ് സ്വീകരിച്ചില്ല. അതിൻറെ ഓരോ വിശദാംശങ്ങളിലേക്ക് കടന്നു ചെല്ലുകയും വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ പദ്ധതിയിൽ നിന്ന് എത്രയൊക്കെ നേടാൻ സാധിക്കുമോ അതിൻറെ പരമാവധി ഞങ്ങൾ പരിശ്രമിച്ചു എന്നാണ് പാറ്റൻസിന്റെ സിസ്റ്റം സ്പെഷ്യലിസ്റ്റായ ട്രേ കാർട്ടർ അഭിപ്രായപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img