NEWS
ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
22/03/2026 12:26 PM IST
nila

മസ്കറ്റ്: ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല കൂറ്റനാട് സ്വദേശിയായ തച്ചറത്തൊടിയിൽ യൂസഫ് (38)യും, തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32)യുമാണ് മരണപ്പെട്ടത്. അപകടത്തിൽ യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. അവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിലെ ഇൻകാസ് പ്രവർത്തകനായ ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോകവെയാണ് ദുരന്തം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ കുടുങ്ങുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഒമ്പത് പേരിൽ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











