NEWS
കുന്ദമംഗലത്ത് വീടിനുള്ളിൽ സ്ഫോടനം; രണ്ടുപേർ കൊല്ലപ്പെട്ടു; ദമ്പതികൾക്ക് ഗുരുതര പരിക്ക്
05/04/2026 06:48 AM IST
nila

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വീടുടമയായ രാഹുലും അദ്ദേഹത്തിന്റെ സഹോദരീഭർത്താവുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന ഷിനിയും ഭർത്താവ് വിഷ്ണുവും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് പടക്ക നിർമ്മാണം നടത്തുന്നതിനിടെയുണ്ടായ അപകടമാണെന്നാണു പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറിയെന്ന് പ്രദേശവാസികൾ പറഞ്ഞു. അനധികൃതമായി പടക്ക നിർമ്മാണം നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










