06:16am 12 November 2026
NEWS
ഖത്തറിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങി രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
13/05/2026  05:42 PM IST
nila
ഖത്തറിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങി രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

 


​ദോഹ: ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ അഹമ്മദ് അഫ്‌സൽ ബഡെ (9 വയസ്), മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്) എന്നിവരാണ് മരിച്ചത്.
​അഫ്‌സൽ കാഹിറുദീൻ ബഡെ - റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്‌സൽ. ആമിർ മുഹമ്മദ് ഷാഹിദ് ഖുറൈശിയുടെ മകനാണ് മുഹമ്മദ് ഷഹീദ് ഖുറൈശി.മരണപ്പെട്ട കുട്ടികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റുമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ന് രാത്രി ദോഹയിലെ അബൂഹമൂർ ഖബർസ്ഥാനിൽ വെച്ച് പ്രാർത്ഥന ചടങ്ങുകൾ നടക്കുമെന്ന് പ്രവാസി വെൽഫെയർ അറിയിച്ചു.
​കുട്ടികളുടെ അപ്രതീക്ഷിത വിയോഗത്തിൽ ഖത്തറിലെ പ്രവാസി സമൂഹവും ഐഡിയൽ ഇന്ത്യൻ സ്കൂൾ അധികൃതരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img