NEWS
ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം
17/06/2026 11:57 AM IST
ചെറുകര സണ്ണിലൂക്കോസ്

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.
ഹർഷിത നായർ (21), മഹിയാല്‍ സ്രാൻ (20) എന്നീ സുഹൃത്തുക്കള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചില്‍ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഒരു ദൃക്സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








