08:21pm 09 September 2026
NEWS
നരേന്ദ്രമോദിയുടെ പരിപാടിക്കുള്ള വേദിയിൽ തോക്കും വ്യാജ തിരിച്ചറിയൽ കാർഡും; രണ്ടുപേർ കസ്റ്റഡിയിൽ
08/09/2026  06:27 PM IST
nila
നരേന്ദ്രമോദിയുടെ പരിപാടിക്കുള്ള വേദിയിൽ തോക്കും വ്യാജ തിരിച്ചറിയൽ കാർഡും; രണ്ടുപേർ കസ്റ്റഡിയിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് സംഭവം.

വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടിയത്.

കസ്റ്റഡിയിലുള്ളവരിൽ രോഹൻ പരേഖ് (24) പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി.

കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിനിടെയാണ് സംഭവമെന്നത് ഗൗരവം വർധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img