09:42pm 27 August 2026
NEWS
പ്രണയം നിരസിച്ച പകയിൽ പതിനേഴുകാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ
18/08/2025  02:31 PM IST
nila
പ്രണയം നിരസിച്ച പകയിൽ പതിനേഴുകാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ

പ്രണയം നിരസിച്ച പകയിൽ പതിനേഴുകാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ.  പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശേരി സ്വദേശി രാഹുൽ,​ തോലന്നൂർ സ്വദേശി അഖിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുമായും നേരത്തേ പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ പെൺകുട്ടി ഇവരുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു.  ഇവരിൽ ഒരാളുമായുള്ള ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടായതോടെയാണ് പെൺകുട്ടി രണ്ടുപേരുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. 

ഇതിന്റെ പകയിലാണ് ഇരുവരും ബൈക്കിലെത്തി പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. ആദ്യം വീട്ടിലെ ജനൽചില്ല എറിഞ്ഞുതകർത്തു. പിന്നെ പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞു പക്ഷെ മഴയായതിനാൽ തീ കത്തിയില്ല. 

ആക്രമണത്തിന് പിന്നാലെ ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിക്കപ്പെടുകയായിരുന്നു. പിടിയിലായ യുവാക്കളിൽ ഒരാൾ കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img