07:03pm 07 November 2026
NEWS
ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു
12/09/2026  09:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു
HIGHLIGHTS

ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ഇൻ സോൾവെൻസി പ്രൊഫഷണൽ ഫോറത്തിൻ്റെ സഹകരണത്തോടെ ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഐ സി എസ് ഐ വൈസ് പ്രസിഡൻ്റ് ദ്വാരകാനാഥ് ചെന്നൂർ ഉദ്ഘാടനം ചെയ്യുന്നു. രാമചന്ദ്രൻ, ഷോൺ ജഫ് ക്രിസ്റ്റഫർ, വിവേക് കുമാർ, മധുസൂദനൻ ഇ പി, ഗോകുൽ വി ഷേണായി എന്നിവർ സമീപം

കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി  സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ഇൻ സോൾവെൻസി പ്രൊഫഷണൽ ഫോറത്തിൻ്റെ സഹകരണത്തോടെ ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി ദ്വിദിന ശിൽപശാല ഐ സി എസ് ഐ കൊച്ചി ചാപ്റ്ററിൽ വച്ച് സംഘടിപ്പിച്ചു. ശിൽപശാല ഐ സി എസ് ഐ വൈസ് പ്രസിഡൻ്റ് ദ്വാരകാനാഥ് ചെന്നൂർ ഉദ്ഘാടനം ചെയ്തു.

ശിൽപശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ ക്ലാസുകൾ നയിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഐ സി എസ് ഐ കൊച്ചി ചാപ്റ്റർ ചെയർമാൻ വിവേക് കുമാർ സ്വാഗതവും സെക്രട്ടറി ഗോകുൽ ഷേണായി നന്ദിയും പറഞ്ഞു. മധുസൂദനൻ, ഷോൺ ജഫ് ക്രിസ്റ്റഫർ, എം രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img