NEWS
നിയമസഭാ സാമാജികര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി
16/06/2026 06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ, കേരള ലെജിസ്നേറ്റിവ് അസംബ്ലി മിഡിയ ആന്റ് പാർലമെന്ററി സ്റ്റഡിസ് (പി.എസ്.) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുളള ദ്വിദിന പരിശീലന പരിപാടി 2026 ജൂൺ 17, 18 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. വി. ഡി. സതിശൻ 2026 ജൂൺ 17-ാം തീയതി, ബുധനാഴ്ച്ച രാവിലെ 09.30-ന് നിർവ്വഹിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി. ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിക്കുന്നതും നിയമസഭാ സ്പിക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കുന്നതുമാണ്. പ്രതിപക്ഷ നേതാവ് ശ്രീ. പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തുന്നതും വ്യവസായ വിവരസാങ്കേതിക വകുപ്പു മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. കെ. രാജൻ എം.എൽ.എ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്.പ്രസ്തുത ചടങ്ങിലേക്ക് മാധ്യമ പ്രതിനിധികളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










