06:56pm 10 November 2026
NEWS
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ദ്വിദിനപരിശീലന ക്യാമ്പ്
10/11/2026  06:31 PM IST
nila
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ദ്വിദിനപരിശീലന ക്യാമ്പ്

വെൺമണി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ദ്വിദിനപരിശീലന ക്യാമ്പ്  ലോഹ്യാ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു. 
വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി. വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ജെറീന ജോജോ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിബി വർഗീസ്, വാർഡ് മെമ്പർ സിസി ശാമുവേൽ,                       ഗൈഡ്സ് ക്യാപ്റ്റൻ
സോഫിയ തോമസ്, മറിയം വർഗീസ്, മേരി മാത്യു, അന്ന സോമി,
അവന്തിക,ആൻ മേരി
എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി .
  ബോധവൽക്കരണ ക്ലാസുകൾ ,ഗൈഡ്സ് സ്ഥാപകൻ ബേഡൻ പവലിന്റെ വിവിധ വ്യായാമ മുറകൾ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. സാഹസികതയ്ക്ക് പ്രേരണ നൽകുന്ന ട്രക്കിംഗ്  ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.