
ചെങ്ങന്നൂർ: പേരിശ്ശേരി, ഐ എച്ഛ് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളജിൽ ഫെബ്രുവരി 17,18 തീയതികളിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റ് / എക്സിബിഷൻ "SPECTRA 2K,26" നടത്തും. ഐഎസ്ആർഓ, കെ എസ് ഇ ബി, ഫയർ ഫോഴ്സ്, എൻ സി സി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം ഈ കോളേജിലെയും മറ്റ് കോളേജുകളിലെയും കുട്ടികളുടെ എക്സിബിഷൻ സ്റ്റാളുകളും ഗെയിം സോണുകളും ഉണ്ട്.അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ പ്രശസ്ത സ്റ്റാളുകളും കൂടാതെ ഇന്റർ കോളേജിയേറ്റ് പ്രൊജക്റ്റ് മത്സരവും പേപ്പർ പ്രസന്റേഷനും നടക്കുന്നു. മികച്ച അക്കാദമിഷ്യന്മാർ നയിക്കുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നു. ഉദ്ഘാടനം ഫെബ്രുവരി 17 രാവിലെ 9.30 ന് ഐ എച് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാറിന്റെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സുധാമണി എൻ നിർവഹിക്കും. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ്
രതി കെ വി അധ്യക്ഷയാകും. യു എസ് റ്റി ഗ്ലോബൽ പ്രോഗ്രാം മാനേജരും എഴുത്തുകാരനും പ്രഭാഷകനുമായ
നിപുൺ വർമ മുഖ്യാതിഥിയാണ്. 2025 ലെ കോളേജ് മാഗസിൻ പ്രകാശനവും അദ്ദേഹം നടത്തും. ഉത്ഘാടനചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻകുമാർ, ബ്ലോക്ക് മെമ്പർ എം ജി ശ്രീകുമാർ, മെമ്പർ
സുഭാഷ് പ്ലാവേലിൽ, പി റ്റി എ പ്രതിനിധികൾ,മറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പതിനേഴാം തിയതി വൈകുന്നേരം 6 മണി മുതൽ ഭൈരവി പടയണി സംഘം, കുറ്റൂർ
കേരള നാടക അക്കാദമി, ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ്
കുറ്റൂർ പ്രസന്നകുമാർ നയിക്കുന്ന പടയണി ഉണ്ടായിരിക്കും
പ്രവേശനം സൗജന്യമാണെന്ന്
പ്രിൻസിപ്പൽ ശ്രീകല വി റ്റി
8547005006 വാർത്താ സമ്മേളനത്തിൽ അറിയിച്ചു.











