02:56pm 12 November 2026
NEWS
ആർ പ്രോഗ്രാമിംഗ് ബിബ്ലിയോമെട്രിക് അനാലിസിസിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല കുസാറ്റിൽ
06/01/2026  03:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആർ പ്രോഗ്രാമിംഗ് ബിബ്ലിയോമെട്രിക് അനാലിസിസിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല കുസാറ്റിൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് “Fundamentals of R Programming and Bibliometric Analysis using Biblioshiny” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല 2026 ജനുവരി 12, 13 തീയതികളിൽ സ്കൂൾ ഓഫ് മറൈൻ സയൻസസിൽ സംഘടിപ്പിക്കും. റൂസ മേജർ പ്രോജക്ട് T2Cയുടെ ഭാഗമായാണ് ഈ ശില്പശാല നടത്തുന്നത്.

ആർ (R) പ്രോഗ്രാമിംഗിലും ബിബ്ലിയോമെട്രിക് അനാലിസിസ് സാങ്കേതിക വിദ്യകളിലും, ബിബ്ലിയോഷൈനി ഇന്റർഫേസ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ലൈഫ് സയൻസസും അനുബന്ധ ശാസ്ത്രശാഖകളും ഉൾപ്പെടുന്ന മേഖലകളിൽ ഗവേഷണം നടത്തുന്നവരുടെ ഗവേഷണ നൈപുണ്യവും ഡാറ്റ വിശകലന ശേഷിയും ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ വിലയിരുത്തൽ രീതികളും മെച്ചപ്പെടുത്തുന്നതിന് ഈ പരിശീലനം സഹായകരമാകും.

ലൈഫ് സയൻസസ്, എൻവയോൺമെന്റൽ സയൻസസ്, അനുബന്ധ വിഷയങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ തലങ്ങളിലെ ഗവേഷകർക്ക് പരിപാടിയിൽ പങ്കെടുക്കാം.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. വിമൽ കുമാർ സി. എസ്., ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റീധു രാജ് എന്നിവർ വർക്ക്‌ഷോപ്പിലെ വിദഗ്ധ സെഷനുകൾ കൈകാര്യം ചെയ്യും. സിദ്ധാന്തപരമായ അറിവിനൊപ്പം പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പരിപാടി.

ശില്പശാലയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. താല്പര്യമുള്ളവർ https://forms.gle/dj9X2Ayws8acUomG7 എന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് ജനുവരി 8ന് മുൻപായി രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി 0484-2863210 എന്ന നമ്പറിലോ rusat2c@gmail.com എന്ന വിലാസത്തിലോ ബന്ധപെടുക.

Photo Courtesy - Google

ആർ പ്രോഗ്രാമിംഗ് ബിബ്ലിയോമെട്രിക് അനാലിസിസിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല കുസാറ്റിൽ
07/01/2026  05:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img