കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് റിസർച്ച് ഫോറം സംഘടിപ്പിക്കുന്ന ദേശീയ റിസർച്ച് ഡോക്ടറൽ കൊളോക്കിയം മെയ് 15 നും 16 നും കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടക്കും. മെയ് 15 രാവിലെ 9 മണിക്ക് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ സമിതി മുൻ മെമ്പർ സെക്രട്ടറി ഷകീല ഷംസു മുഖ്യ പ്രഭാഷണം നടത്തും.
ആധുനിക ഗവേഷണ ശാഖകളായ എക്സ്പെരിമെന്റൽ റിസർച്ച്, ക്വാളിറ്റേറ്റിവ് റിസർച്ച് തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലകൾ ഈ പരിപാടിയുടെ ഭാഗമാകും. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജോഷി ജോസഫ്, മണി അയ്യർ ചെയർ പ്രൊഫസർ ഡോ. സഫലീ ഗുപ്ത എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകും. നൂറിലധികം ഗവേഷകർ പ്രബന്ധങ്ങൾ പരിപാടിയിൽ അവതരിപ്പിക്കും. ലോകോത്തര ജേർണലുകളുടെ എഡിറ്റർമാരുമായി നേരിട്ടുള്ള ചർച്ചക്ക് ഗവേഷക വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. അക്കാദമിക- വ്യവസായ ഗവേഷണവുമായി ബന്ധപ്പെട്ടുള സെഷനിൽ ടി.സി.എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി ഹെഡുമായ ദിനേശ് പി തമ്പി, കോഴിക്കോട് ഇന്ത്യൻ ഇന്സ്ടിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ.ഐ.എം) പ്രൊഫെസറും കേരള ഡിജിറ്റൽ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.സജി ഗോപിനാഥ്, ക്യു.എസ്.ഐ - ഗേജ് ഇന്ത്യ മാനേജിങ് ഡയറക്ടർ രവിൻ നായർ , കോഴിക്കോട് ഇന്ത്യൻ ഇന്സ്ടിട്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) മുൻ വിസിറ്റിങ് പ്രൊഫസറും ഗ്രന്ഥകാരനുമായ എസ്. അർ. നായർ എന്നിവർ പങ്കെടുക്കും.











