
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് റിസർച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഡോക്ടറൽ കൊളോക്വിയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. "ആധുനിക ഡിജിറ്റൽ ലോകത്തിലെ സോഷ്യൽ മോഡലുകളുടെയും ബിസിനസ്സ് മോഡലുകളുടെയും പുതുമകകൾ" (Digital Futures: Reimagining Social and Business Models) എന്ന വിഷയം ആസ്പദമാക്കിയാണ് സമ്മേളനം. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർപ്രൊഫസർ. ഡോ. എം. ജുനൈദ് ബുഷിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള ഡിജിറ്റൽ സർവ്വകലാശാല (Digital University Kerala) വൈസ് ചാൻസിലർ പ്രൊഫസർ ഡോ. സജി ഗോപിനാഥ് നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ഡിജിറ്റൽ കാലഘട്ടത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മാതൃകകളെക്കുറിച്ചും സമകാലിക വെല്ലുവിളികളെ കുറിച്ചും സംസാരിച്ചു. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ് റിസർച്ച് ഫോറം സ്റ്റുഡന്റ് കോർഡിനേറ്റർ ലക്ഷ്മി ജി ഗവേഷണ ഫോറത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖം നൽകി.
കൊളോക്വിയം ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ദേവി സൗമ്യജ സ്വാഗതവും സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ് ഇർഷാദ് കെ.വി നന്ദിയും രേഖപ്പെടുത്തി.ഉദ്ഘാടനച്ചടങ്ങിന് ശേഷം ഡോ. ശ്രീനിവാസ് രംഗൻ, ഡോ. ഷഫാലി ഗുപ്ത, ഡോ. മതിയഴകൻ എന്നിവർ പങ്കെടുത്ത മീറ്റ് ദ എഡിറ്റേഴ്സ് (Meet the Editors) സെഷനും സംഘടിപ്പിച്ചു.
Photo Courtesy - Google







