
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലിആഘോഷഷത്തോടെനുബന്ധിച്ചു കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നടത്തിയദ്വിദിന അന്തർദേശീയ സെമിനാർ നടത്തി. കേരള സ്റ്റേറ്റ് ബോർഡ് മെമ്പറും അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോക്ടർ എ വി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു . ആറോളം ദേശീയ അന്തർദേശീയ വിദഗ്ധർ നയിച്ച സെഷനുകൾ കോൺഫറൻസിൽ ഉണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും മികച്ച ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ് വിതരണവും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം emiretus പ്രൊഫസർ ഡോക്ടർ രാധാമണി പി എം
നിർവഹിച്ചു. 200 ഓളം വിദ്യാർത്ഥികളും ഗവേഷകരും കോൺഫറൻസിൽ പങ്കെടുത്തു. കോൺഫറൻസ് കൺവീനർ
ഡോ. നിത ബി,
ജോയിൻ്റ് കൺവീനർമാരായ
ജിഷ നായർ ബി. ജെ,
ശ്രീലക്ഷ്മി സി.
വാര്യർ ,ജനറൽ
കൺവീനർ ഡോ. എൻ
മാധവൻ,
വിദ്യാർത്ഥി പ്രതിനിധി അശ്വിൻ എൽ എന്നിവർ പ്രസംഗിച്ചു.











