03:23am 13 November 2026
NEWS
കുസാറ്റിൽ ദ്വിദിന ഹൈബ്രിഡ് ഗവേഷണ ശില്പശാല സമാപിച്ചു
23/02/2026  08:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ദ്വിദിന ഹൈബ്രിഡ് ഗവേഷണ ശില്പശാല സമാപിച്ചു
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ശില്പശാലയുടെ സമാപന ചടങ്ങിൽ സംസാരിക്കുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എസ് എം എസ് റിസർച്ച് ഫോറത്തിന്റെ നേതൃത്വത്തിൽ 'Conceptualizing Research & Model Development' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന ചടങ്ങ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവ് കൈവരിക്കുന്നതിൽ ഗവേഷണത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ശില്പശാലയിൽ അക്കാദമിക വിദഗ്ധരും, കുസാറ്റിലെ ഗവേഷകരും പങ്കെടുത്തു. ഹൈദരാബാദ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുരുഗൻ പട്ടുസാമിയാണ് റിസോഴ്സ് പഴ്സനായി സെഷനുകൾ നയിച്ചത്. ചടങ്ങിൽ എസ് എം എസ് സ്റ്റഡീസിന്റെയും IQAC ഡയറക്ടറുമായ ഡോ. സാം തോമസ്, ഡോ. ദേവി സൗമ്യജ, എസ് എം എസ് റിസർച്ച് കോർഡിനേറ്ററും, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായ എഡ്വിൻ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img