12:59pm 12 November 2026
NEWS
ദ്വിദിന സഹവാസക്യാമ്പിന്‌ തുടക്കമായി
31/12/2025  08:04 PM IST
nila
ദ്വിദിന സഹവാസക്യാമ്പിന്‌ തുടക്കമായി


ചെങ്ങന്നൂർ: ഭിന്നശേഷി കുട്ടികൾക്ക് ഒത്തുചേരലിന്റെ ആഘോഷമൊരുക്കി "നിറവ് 2025" ദ്വിദിന സഹവാസക്യാമ്പിന്‌ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗവുമായ 20  ഭിന്നശേഷി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി പുലിയൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ആലപ്പുഴ ജില്ലാപഞ്ചായത്തംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റ്റി റ്റി ഷൈലജ അധ്യക്ഷത വഹിച്ച യോഗത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ബി പി സി പ്രവീൺ വി നായർ, ബി ആർ സി ട്രെയിനർ മനോജ് കുമാർ എം, സ്പെഷ്യൽ എജ്യൂക്കേറ്റർ റീന റ്റി എന്നിവർ സംസാരിച്ചു. ചിത്രരചനയ്ക്കും പെയ്ന്റിങ്ങിനും അവസരം നൽകുന്ന വർണ്ണങ്ങൾ, സംഗീതാസ്വാദനത്തിന്റെ നാട്ടരങ്ങ്, കരകൗശലപ്രവർത്തനങ്ങൾക്ക് നിർമ്മിതി, കഥ പറയാനും അഭിനയിക്കുവാനും അവസരം നൽകി നടനം, ലഘുകായിക വിനോദങ്ങൾ തുടങ്ങിയ കോർണർ പ്രവർത്തനങ്ങളിലൂടെ 2  ദിവസം കുട്ടികൾക്ക് മാനസികോല്ലാസം ഉറപ്പാക്കുന്നു. വിഭിന്നശേഷിക്കാരായ കുട്ടികളെ ഒപ്പം ചേർത്ത് നിർത്തി സമൂഹത്തിൽ നിന്നും അവർ ആർജ്ജിക്കേണ്ട ജീവിതനൈപുണികൾ പ്രദാനം ചെയ്ത്  സാമൂഹിക ഉൾച്ചേർക്കലിന്റെ ഉദാത്ത മാതൃകകളാവുകയാണ് ഇത്തരം സഹവാസക്യാമ്പുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.