
കൊച്ചി: 8.09.2026 തീയതി 11.30 PM മണി സമയത്ത് കാക്കനാട് വെച്ച് വെസ്റ്റ് ബംഗാളിലെ ബാടൂറിയ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ പെടുന്ന ബാബർ മണ്ഡൽ മകൻ രാജ മണ്ഡൽ (30 വയസ്സ് )സാഗർപ്പാറ പോലീസ് സ്റ്റേഷൻ ലിമിറ്റൽ പെടുന്ന അസദുൽ മകൻ രാഹുൽ (24 വയസ്സ് )എന്നിവരെ 16.356 kg കഞ്ചാവുമായി എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആർ ഉം പാർട്ടിയും അറസ്റ്റ് ചെയ്യുകയും ക്രൈം നമ്പർ 118/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും ആകുന്നു.
ക്യാരിയർ ആയിട്ടുള്ള ഇവർ 8 കിലോ 2 ബക്കറ്റിൽ കമ്പ്രെസ്സ് ചെയ്തു പശ വെയ്ച്ചു ഒട്ടിച്ച രൂപത്തിൽ ആണ് ട്രെയിനിൽ എത്തിക്കുന്നത്.ഒരു തവണ വന്നു പോകുന്നതിനു ഒരാൾക്ക് 25000 രൂപ പാരിതോഷികം ലഭിക്കും. വ്യക്‌തമായി ഒരു ലൊക്കേഷനും ആയി കേരളത്തിൽ എത്തുന്ന ക്യാരിയേഴ്‌സ് അന്നേ ദിവസം തന്നെ വെസ്റ്റ് ബംഗാളിലേക്ക് തിരികെ പോകും.ഇന്നലെ അറസ്റ്റ് ചെയ്ത 2 പ്രതികളും ആദ്യമായി കേരളത്തിൽ എത്തുന്ന ക്യാരിയർ ഏജന്റുകൾ ആണ്.വഴിയിൽ പിടിക്കപ്പെട്ടാൽ പണം നൽകി പുറത്തിറക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇവരെ കേരളത്തിലോട്ട് ഡ്രഗ് മാഫിയകൾ അയക്കുന്നത്.
Photo Courtesy - Google











