NEWS
കരിപ്പൂരിൽ ഒരുകിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
21/10/2025 08:49 AM IST
nila

കരിപ്പൂരിൽ ഒരുകിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയെ ഒരു കിലോ എംഡിഎംഎയുമായി പിടികൂടിയ കേസിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ലിജീഷ് ആന്റണി ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











