01:49am 15 September 2026
NEWS
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ
07/09/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 625 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാർത്ഥിനിയായ ലക്ഷ്മി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസും 6 മാസവും 6 ദിവസവും എന്ന കുഞ്ഞുപ്രായത്തിൽ ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറിയാണ് ലക്ഷ്മി, ചെന്നൈയിലെ ഒരു കുട്ടി സ്ഥാപിച്ച 362 സ്റ്റെപ്പുകളെന്ന നിലവിലെ റെക്കോർഡ് പഴങ്കഥയാക്കിയത്.

കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ ഹരികൃഷ്ണൻ പി. കെ.യുടെയും ടാറ്റൂ ആർട്ടിസ്റ്റ് ആരതി എം.ആറിന്റെയും ഇളയ മകളാണ് ലക്ഷ്മി. സഹോദരൻ ശിവ കൃഷ്ണ യഷ്വാൻ വൈറ്റ് സ്കൂളിലെ ഗ്രേഡ് 1 വിദ്യാർഥിയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img