
ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്.
പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.
13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ.എൽഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് സീറ്റ് നില










