06:19pm 18 April 2026
NEWS

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു

02/11/2025  12:08 PM IST
nila
 ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് രാമനും ലക്ഷ്മണനും. ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്.  ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽനിന്ന് പോകുകയായിരുന്നു. കാണാതായതോടെ അന്വേഷണം നടക്കുന്നതിനിടെയാണ് രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലിൽ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img