12:04am 18 June 2026
NEWS
കാല്‍പന്തുകളിയുടെ ആവേശവുമായി ടിവിഎസ് എന്‍ടോര്‍ക്ക് ദി സ്ട്രീറ്റ്സ് റിമമ്പര്‍ ക്യാമ്പയിന്‍ പുറത്തിറക്കി
17/06/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാല്‍പന്തുകളിയുടെ ആവേശവുമായി ടിവിഎസ് എന്‍ടോര്‍ക്ക്  ദി സ്ട്രീറ്റ്സ് റിമമ്പര്‍ ക്യാമ്പയിന്‍ പുറത്തിറക്കി
HIGHLIGHTS

ډ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്എ) ബന്ധത്തിലൂടെ, ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ചാമ്പ്യന്മാരുടെ ആവേശവും ആത്മവിശ്വാസവും വിജയമനോഭാവവും ആഘോഷിക്കുന്നു.

ډ ഈ ക്യാമ്പയിന്‍ ടിവിഎസ് എന്‍ടോര്‍ക്കിനെ ആഗോള ഫുട്ബോള്‍ ഐക്കണുകളുമായി ഒരുമിക്കുന്നു.

 

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്ടി സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചു.

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ  ഔദ്യോഗിക റീജിയണല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 'ദി സ്ട്രീറ്റ്സ് റിമമ്പര്‍'  എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിന്‍ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈല്‍, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേര്‍ക്കുന്നു.

ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ ഫുട്ബോളിനെ നിര്‍വചിക്കുന്ന അതേ ആത്മവിശ്വാസവും അഭിനിവേശവും മനോഭാവവും തന്നെയാണ് ടിവിഎസ് എന്‍ടോര്‍ക്കിന്‍റെ ഡിഎന്‍എയിലും  ഉള്ളത്. ഈ സമാനതകളാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള പങ്കാളിത്തം കൂടുതല്‍ മികച്ചതാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

രണ്ട് ചാമ്പ്യന്മാരുടെ ഒത്തുചേരലാണ്  'ദി സ്ട്രീറ്റ്സ് റിമമ്പര്‍' ക്യാമ്പയിന്‍. ഒന്ന് ആഗോള ഫുട്ബോള്‍ ഐക്കണുകളും, മറ്റൊന്ന് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിക്കുന്ന എന്‍ടോര്‍ക്ക് സ്കൂട്ടറും. ലോകം ഒരു ചാമ്പ്യനെ തിരിച്ചറിയുന്നതിന് വളരെ മുന്‍പ് തന്നെ അവരുടെ പ്രതിഭയെ വാര്‍ത്തെടുക്കുന്ന തെരുവുകളെയും ആളുകളെയും അവരുടെ യാത്രകളെയും ഈ ക്യാമ്പയിന്‍ ആഘോഷമാക്കുന്നു.

ഡെന്‍റ്സു ക്രിയേറ്റീവാണ് ഈ ക്യാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫിലിം, പ്രിന്‍റ്, ഔട്ട്-ഓഫ്-ഹോം, ഓണ്‍-ഗ്രൗണ്ട് ആക്ടിവേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സമഗ്ര ക്യാമ്പയിന്‍. ഫുട്ബോള്‍ ആരാധകരെയും അവരുടെ ആവേശത്തെയും ആഘോഷിക്കുന്നതിനൊപ്പം തന്നെ, ആത്മവിശ്വാസവും ലക്ഷ്യബോധവുമുള്ള പുതിയ തലമുറയുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാനും ടിവിഎസ് എന്‍ടോര്‍ക്ക് ഇതിലൂടെ ലക്ഷ്യമിടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img