
കൊച്ചി: ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടി വി എസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്‌പോര്‍ട്‌സ് സ്‌കൂട്ടറായ ടി വി എസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്‌കൂട്ടറിന് 149.7 സി സി റേസ് ട്യൂസ് ചെയ്ത എന്‍ജിനാണ് കരുത്ത് പകരുന്നത്. പുതിയ തലമുറയിലെ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഉയര്‍ന്ന പ്രകടനവും സ്‌പോര്‍ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടി വി എസ് എന്‍ടോര്‍ക് 150 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 119000 രൂപ എക്‌സ്‌ഷോറൂം പ്രത്യേക പ്രാരംഭ വിലയില്‍ പുതിയ എന്‍ടോര്‍ക് മോഡല്‍ ലഭ്യമാകും.
7000 ആര്‍പിഎമ്മില്‍ 13.2 പി എസ് പവറും 5500 ആര്‍ പി എമ്മില്‍ 14.2 എന്‍എം ടോര്‍ക്കും നല്‍കുന്ന 149.7 സി സി, എയര്‍- കൂള്‍ഡ്, ഒ3സി ടെക് എന്‍ജിനാണ് ടി വി എസ് എന്‍ടോര്‍ക് 150ക്ക് കരുത്തേകുന്നത്. വെറും 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും മണിക്കൂറില്‍ 104 കിലോമീറ്റര്‍ ടോപ് സ്പീഡിലെത്താനും ഇതിന് സാധിക്കും. ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടര്‍ കൂടിയാണിത്.
സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ടിവി എസ് എന്‍ടോര്‍ക് 150യില്‍ മള്‍ട്ടി- പോയിന്റ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ടെയില്‍ ലാമ്പുകള്‍, എയറോഡൈനാമിക് വിങ്‌ലൈറ്റുകള്‍, സിഗ്നേച്ചര്‍ ശബ്ദത്തോടു കൂടിയ സ്റ്റബ്ബി മഫ്‌ളര്‍, അനലംകൃതമായ ഹാന്‍ഡില്‍ബാര്‍, കളേര്‍ഡ് അലോയ് വീലുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ടി വി എസ് എന്‍ടോര്‍ക് 150 സ്‌റ്റെല്‍ത്ത് സില്‍വര്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ നിറങ്ങളിലും ടി വി എസ് എന്‍ടോര്‍ക് 150 വിത്ത് ടി എഫ് ടി ക്ലസ്റ്റര്‍ നൈട്രോഗ്രീന്‍, റേസിംഗ് റെഡ്, ടര്‍ബോ ബ്ലൂ നിറങ്ങളിലും ലഭിക്കും.
Photo Courtesy - Google