02:47am 23 November 2026
NEWS
സ്റ്റാലിനെ തോൽപ്പിച്ച ടിവികെ എംഎൽഎയുടെ മരണം; ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി
21/11/2026  05:54 AM IST
nila
സ്റ്റാലിനെ തോൽപ്പിച്ച ടിവികെ എംഎൽഎയുടെ മരണം; ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി

 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ ജി. ദേവരാജനാണ് പരാതി നൽകിയത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 9നാണ് വി.എസ്. ബാബുവിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള 72 ദിവസവും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

വി.എസ്. ബാബുവിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും മറ്റ് വിവരങ്ങളും നശിപ്പിക്കപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎൽഎയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ദേവരാജൻ നേരത്തെ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസമാണ് വി.എസ്. ബാബു മരിച്ചത്. മരണത്തിലെ സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img