02:27am 21 November 2026
NEWS
സ്റ്റാലിനെ തോൽപിച്ച ടി.വി.കെ. എം.എൽ.എ. വി.എസ്. ബാബു അന്തരിച്ചു
20/11/2026  02:23 PM IST
കേരളശബ്ദം ബ്യുറോ
സ്റ്റാലിനെ തോൽപിച്ച  ടി.വി.കെ. എം.എൽ.എ. വി.എസ്. ബാബു അന്തരിച്ചു


ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി ശ്രദ്ധേയനായി വാർത്തകളിൽ നിറഞ്ഞിരുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) എം.എൽ.എ. വി.എസ്. ബാബു (75) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിലെ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ബാബു വിജയിച്ചത്. 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായി ഈ മണ്ഡലത്തിൽ വിജയിച്ച എം.കെ. സ്റ്റാലിനെ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സ്റ്റാലിന്റെ സ്വന്തം മണ്ഡലത്തിലെ പരാജയം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഒരുകാലത്ത് ഡി.എം.കെ.യുടെ പ്രമുഖ നേതാവായിരുന്ന ബാബു വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഡി.എം.കെ. വിട്ടു. പതിനഞ്ച് വർഷങ്ങൾക്കുശേഷം അതേ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്റെ എതിരാളിയായി തിരിച്ചെത്തിയ അദ്ദേഹം ടി.വി.കെ. സ്ഥാനാർഥിയായാണ് മത്സരിച്ചത്.
ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള ടി.വി.കെ. നേതാക്കളും ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ബാബുവിന്റെ മരണത്തോടെ തമിഴ്നാട് നിയമസഭയിലെ ഒഴിവുവന്ന സീറ്റുകളുടെ എണ്ണം ആറായി. കൊളത്തൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം ഇതോടെ സംജാതമായിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img