05:37am 09 November 2026
NEWS
ദമ്പതികൾ നിറയെ കുട്ടികൾക്ക് ജന്മം നൽകണം; ടിവികെ മന്ത്രിയുടെ ആഹ്വാനം
10/08/2026  11:25 AM IST
nila
ദമ്പതികൾ നിറയെ കുട്ടികൾക്ക് ജന്മം നൽകണം; ടിവികെ മന്ത്രിയുടെ ആഹ്വാനം

'തമിഴ്‌നാട്ടിൽ ജനന നിരക്ക് കുറയുന്നതിനാൽ ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം' എന്നുള്ള തമിഴ്‌നാട് ജനക്ഷേമ മന്ത്രി അരുൺരാജിന്റെ ആഹ്വാനമാണ് ഇപ്പോൾ തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്ത! സൗത്ത് ഇന്ത്യൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ ദ്വിദിന സെമിനാർ ആരംഭിച്ചു. ഇതിൽ പങ്കെടുത്ത മന്ത്രി അരുൺരാജ് നൽകിയ അഭിമുഖത്തിലാണ് ഇങ്ങിനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്.   തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഓരോ വർഷവും ജനനനിരക്ക് കുറഞ്ഞുവരികയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ ജനന നിരക്ക് 65.8 ശതമാനത്തിൽ നിന്ന് 51 ശതമാനമായി കുറഞ്ഞു. സർക്കാർ ആശുപത്രികളിലെ ജനനനിരക്ക് വർധിപ്പിക്കാൻ ‘അമ്മ മോതിരം പദ്ധതി’ നടപ്പാക്കി. അതിനാൽ, കൂടുതൽ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കണം. 
ഇപ്പോൾ ഭരണത്തിലിരിക്കുന്ന  TVK സർക്കാർ  മുൻ സർക്കാരുകൾ കൊണ്ടുവന്ന പദ്ധതികളിൽ 'സ്റ്റിക്കർ' പതിക്കുകയാണെന്നുള്ള പരാതികളുണ്ട്. എന്നാൽ  TVK സർക്കാർ പല പുതിയ പദ്ധതികളെ നടപ്പിലാക്കി വരികയാണ്! അതിലൊന്നാണ് അമ്മ മോതിരം. ഇതിനെല്ലാം ജനപിന്തുണയും ഉണ്ട്'' എന്നും മന്ത്രി അരുൺരാജ് പറഞ്ഞു!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img