09:37pm 28 July 2026
NEWS
കരൂർ ദുരന്തത്തെ തുടർന്ന് മാനസിക വിഷമം; തമിഴക വെട്രി കഴകം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി
30/09/2025  09:36 AM IST
nila
കരൂർ ദുരന്തത്തെ തുടർന്ന് മാനസിക വിഷമം; തമിഴക വെട്രി കഴകം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി

നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. അമ്പത്തിരണ്ടുകാരനായ വി.അയ്യപ്പനാണ് ജീവനൊടുക്കിയത്. വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിലെ മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. ഭാര്യയും രണ്ടു മക്കളുമുള്ള അയ്യപ്പൻ, കഴിഞ്ഞ 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമായിരുന്നു. 

ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് അയ്യപ്പൻ വീട്ടിൽ‌ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്.  ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. 

അതേസമയം, കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിൽ, ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഇന്നലെ അറസ്റ്റിലായി. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവരെ കണ്ടെത്താൻ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img